നാടൻ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ കിടിലൻ ബ്രാൻഡുമായി പാലക്കാട് സ്വദേശി അൻസിയ. വിറ്റഴിക്കുന്നത് 45-ഓളം ഉത്പന്നങ്ങൾ. ഹെയര്‍ ഓയിലിലൂടെയിരുന്നു ബിസിനസ് പരീക്ഷണം.
വിവാഹം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ നടത്തിയ ഒരു പരീക്ഷണം. നാടൻ കാച്ചിയ എണ്ണ പരമ്പരാഗത രീതിയിൽ ഒന്നു തയ്യാറാക്കി നോക്കുക. അൻസിയ തയ്യാറാക്കിയ എണ്ണ പക്ഷെ ജീവിതം തന്നെ മാറ്റി മറിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നതിനാൽ വെറുതെ പങ്കു വെച്ച ചിത്രങ്ങൾക്ക് ലൈക്ക് ആണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിലയാണ് കൂടുതൽ പേരും അന്വേഷിച്ചത്. സുഹൃത്തുക്കളിൽ നിന്ന് എണ്ണ തയ്യാറാക്കി നൽകാമോ എന്ന ചോദ്യവും. ഈ ചോദ്യത്തിൽ നിന്നാണ് ഉമ്മീസ് നാച്ചുറൽസ് എന്ന ബ്രാൻഡിൻെറ വളര്‍ച്ച. ഈ കഥ നമ്മൾ അറിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാച്ചിയ എണ്ണ മാത്രമല്ല കൺമഷിയും ലിപ്‍ബാമും ഉൾപ്പെടെ 45-ഓളം ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളാണ് അൻസിയ പുറത്തിറക്കുന്നത്. വരുമാനം ലക്ഷങ്ങളും.
ചര്‍മത്തിന് ഹാനികരമായ രാസവസ്തുക്കൾ ഇല്ലാതെ ആയുര്‍വേദ കൂട്ടുകൾക്കായി പ്രത്യേക ഫോര്‍മുല വികസിപ്പിച്ച് നാടൻ രീതിയിലാണ് ഓരോ ഉത്പന്നങ്ങളും തയ്യാറാക്കുന്നത്. ഇതിന് പഠനത്തിനൊപ്പം ആയുര്‍വേദ ഡോക്ടര്‍മാരുടെ സഹായവും തേടി. നാടൻ കൺമഷി പുറത്തിറക്കിയപ്പോൾ ഇത് വിജയിക്കുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ ചിത്രങ്ങളും വീഡിയോയും ഒക്കെ കണ്ട് 75,000 രൂപയുടെ കൺമഷി ഓര്‍ഡര്‍ അൻസിയക്ക് ലഭിച്ചു. മറ്റ് നിര്‍മാതാക്കളിൽ നിന്ന് വ്യത്യസ്തമായി ഉത്പന്നങ്ങളുടെ ഉത്പാദനത്തിൻെറ ഓരോ ഘട്ടങ്ങളും വീഡിയോകളിലൂടെ പങ്ക് വയ്ക്കുന്നുണ്ട്.
പ്രചോദനമായ ബിസിനസ് വിജയം
തുടക്കത്തിലേതു പോലെ കാച്ചിയ എണ്ണയും കൺമഷിയും മാത്രമല്ല ഇപ്പോൾ വിൽപ്പന. അൻസിയ പുറത്തിറക്കുന്നത് 45-ഓളം ഉത്പന്നങ്ങൾ, ഫേസ്ക്രീമും ഫേസ് വാഷും ഷാമ്പുവും സോപ്പും ഒക്കെ വിൽക്കുന്നുണ്ട്. അലോവേര സോപ്പും പപ്പായ സോപ്പും ഗോട്ട് മിൽക്ക് സോപ്പും ഒക്കെ വിൽപ്പനയ്ക്കുണ്ട്. ബേബി മിൽക്ക് സോപ്പും, അലോവേര ജെല്ലും ഓൺലൈനായി ഓര്‍ഡര്‍ ചെയ്യാം.തികച്ചും പ്രകൃതിദത്തമായി പുറത്തിറക്കിയ ലിപ്‍ബാമിന് ഏറെ ആരാധകരുമുണ്ട്. ഒരു മാസം 2,000 ഓര്‍ഡറുകൾ ഇതിനും ലഭിക്കുന്നുണ്ട്. പാലക്കാട് അൻസിയ ഒരു കട തന്നെ തുടങ്ങിയിട്ടുണ്ട്. ഔട്ട്ലെറ്റിലൂടെയും എഫ്ബിയിലൂടെയും 8139072515 എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയുമൊക്കെയുണ്ട് വിൽപ്പന. ഓര്‍ഡര്‍ അനുസരിച്ച് വിദേശത്തേക്കും ഇപ്പോൾ ഉത്പന്നങ്ങൾ എത്തിക്കുന്നുണ്ട്. നോര്‍ത്ത് ഇന്ത്യയിലും ഉമ്മീസ് ഉത്പന്നങ്ങൾ എത്തുന്നു.
സ്വപ്നം സംരംഭകത്വ പരിശീലനം
വെറും 19 വയസിൽ അൻസിയ തുടങ്ങിയ ഒരു ചെറിയ ബിസിനസ് പരീക്ഷണം ഇപ്പോൾ നൽകുന്നത് എട്ടു ലക്ഷം രൂപയിലേറെ വരുമാനമാണ്. അൻസിയയുടെ വിജയത്തിന് എല്ലാ പിന്തുണയും നൽകി ഭര്‍ത്താവ് റംഷീദും ഒപ്പമുണ്ട്. മാര്‍ക്കറ്റിങ്ങിനും ബ്രാൻഡ് ഡെവലപ്മെൻറിനുമെല്ലാം ഭര്‍ത്താവ് ഒപ്പം നിന്നതോടെ ബിസിനസ് മികച്ച വളര്‍ച്ച നേടിയെന്ന് അൻസിയ പറയുന്നു.
ഏതാനും വര്‍ഷങ്ങൾക്കൊണ്ട് അൻസിയ നേടിയ ഈ വിജയം സ്വന്തമായി ഒരു ബിസിനസ് തുങ്ങണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും പ്രചോദനമാണ്. പ്രത്യേകിച്ച് വനിതകൾക്ക്. സഹായം ആവശ്യമുള്ള അനേകര്‍ക്ക് സംരംഭതക്വ പരിശീലനം നൽകണമെന്നാണ് അൻസിയയുടെ മോഹം. മറ്റുള്ളവര്‍ക്ക് ബിസിനസ് ചെയ്യാൻ പ്രചോദനം നൽകുന്ന ഒരു മോട്ടിവേഷൻ സ്പീക്കറാകണം. കുറഞ്ഞ കാലം കൊണ്ട് എനിക്ക് ബിസിനസ് വളര്‍ത്താനായെങ്കിൽ മറ്റുള്ളവര്‍ക്കും ഇത് സാധ്യമാണ്. വാക്കുകളിൽ നിറഞ്ഞ ആത്മവിശ്വാസമുണ്ട്.